മലപ്പുറം സ്ഫോടനം : വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

178

മലപ്പുറം • സിവില്‍ സ്റ്റേഷനിലെ കോടതി പരിസരത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു സഹായകമായ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. അന്വേഷണോദ്യോഗസ്ഥരെയോ സൈബര്‍ സെല്ലിനെയോ വിവരം അറിയിക്കാം. മലപ്പുറം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, കോട്ടപ്പടി നഗരസഭാ ബസ് സ്റ്റാന്‍ഡ്, പാസപോര്‍ട്ട് സേവാകേന്ദ്രം എന്നിവിടങ്ങളിലെ പൊലീസ് ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ വഴിയും വിവരം നല്‍കാം. സൂചന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മലപ്പുറം ഡിവൈഎസ്പി പി.എം. പ്രദീപ് അറിയിച്ചു.

• അന്വേഷണോദ്യോഗസ്ഥന്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.ടി.ബാലന്‍. ഫോണ്‍: 9497990102.
. ഇമെയില്‍ : dyspntctcmpm.pol@kerala.gov.in
• മലപ്പുറം ഡിവൈഎസ്പി പി.എം.പ്രദീപ്. ഫോണ്‍: 9497990103.
• സൈബര്‍സെല്‍ മലപ്പുറം : dpompm.pol@kerala.gov.in