കഞ്ചാവു വിതരണം : മലപ്പുറം ജില്ലയില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 41 പേര്‍ പിടിയില്‍

201

മലപ്പുറം • എടവണ്ണപ്പാറയില്‍ കഞ്ചാവു വിതരണ ശൃംഖലയ്ക്കെതിരായ പൊലീസ് നടപടിയില്‍ പിടിലായവരുടെ എണ്ണം 41 ആയി. ഇന്നലെ രാവിലെ ഒന്‍പതിനു തുടങ്ങിയ നീക്കത്തില്‍ പിടിയിലായവരില്‍ 24 പേര്‍ വിദ്യാര്‍ഥികളാണ്. വിവിധ എന്‍ജിനീയറിങ് കോളജുകളില്‍ പഠിക്കുന്നവരാണ് അതില്‍ മിക്കവരും. 19 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.ഡിവൈഎസ്പി പി.എം. പ്രദീപ്, സിഐ മുഹമ്മദ് ഹനീഫ, വാഴക്കാട് എസ്‌ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. ഇന്നലെ രാത്രി വരെ 38 പേരെയും ഇന്ന് ഉച്ചയോടെ മൂന്നുപേരെയുമാണ് പിടികൂടിയത്. അതില്‍ ഒരാള്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്നതിനു നേതൃത്വം നല്‍കിയ അന്യസംസ്ഥാനക്കാരനാണ്. എടവണ്ണപ്പാറയെ കഞ്ചാവു വിതരണക്കാര്‍ ഇടത്താവളമാക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് നടപടി തുടങ്ങിയത്.

NO COMMENTS

LEAVE A REPLY