ബസില്‍വച്ചു മരിച്ച ഭാര്യയുടെ മൃതദേഹവുമായി യുവാവിനെയും കൈക്കുഞ്ഞിനെയും അമ്മയെയും വഴിയില്‍ ഇറക്കിവിട്ടു

246

ദാമോഹ് (മധ്യപ്രദേശ്) • ബസില്‍വച്ചു മരിച്ച ഭാര്യയുടെ മൃതദേഹവുമായി യുവാവിനെയും കൈക്കുഞ്ഞിനെയും അമ്മയെയും വഴിയില്‍ ഇറക്കിവിട്ടു. മധ്യപ്രദേശിലെ ദാംമോഹിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം.
പ്രസവത്തെത്തുടര്‍ന്നു അസുഖം ബാധിച്ച മല്ലി ഭായിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചത്. ഇവര്‍ക്കൊപ്പം ഭര്‍ത്താവ് റാംസിങ് ലോധിയും അഞ്ചുദിവസം പ്രായമുള്ള കൈക്കുഞ്ഞും റാംസിങ്ങിന്റെ അമ്മയുമുണ്ടായിരുന്നു. മൃതദേഹം ബസില്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്നു മറ്റു യാത്രക്കാര്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നു ബസ് ജീവനക്കാര്‍ റാംസിങ്ങിനെയും കുടുംബത്തെയും വഴിയിലിറക്കിവിടുകയായിരുന്നു..
‍മഴയത്തു ഭാര്യയുടെ മൃതദേഹവുമായി പിഞ്ചുകുഞ്ഞിനും അമ്മയ്ക്കുമൊപ്പം വഴിയില്‍ നില്‍ക്കുന്ന റാംസിങ്ങിനെ കണ്ട രണ്ട് അഭിഭാഷകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം കൊണ്ടുപോകാനുള്ള സഹായം ഒരുക്കിയില്ല. തുടര്‍ന്ന് അഭിഭാഷകര്‍ ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് റാംസിങ് ഭാര്യയുടെ മൃതദേഹം കൊണ്ടുപോയത്.

NO COMMENTS

LEAVE A REPLY