മധ്യപ്രദേശില്‍ ഏഴു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

177

ഗുണ: മധ്യപ്രദേശിലെ ഗുണയില്‍ ഏഴു കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകിട്ടോടെ ഒരു കുട്ടിയുടെ മൃതദേഹം കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മറ്റ് ആറു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരിച്ച കുട്ടികളെല്ലാം പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ളവരാണ്.

NO COMMENTS

LEAVE A REPLY