ജില്ലയിൽ മോക് പോളിംഗ് ആരംഭിച്ചു

144

ജില്ലയിൽ മോക് പോളിംഗ് ആരംഭിച്ചു.ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി 27.14 ലക്ഷത്തോളം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറിന് അവസാനിക്കും. 2715 പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ്
മോക് പോളിങ് പുരോഗമിക്കുന്നു. അമ്പതോളം വോട്ടുകളാണ് ഒരു ബൂത്തിൽ മോക്‌പോൾ ചെയ്യുന്നത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ വോട്ട് ചെയ്യുമ്പോൾത്തന്നെ വിവിപാറ്റിലെ സ്ലിപ്പിൽ വോട്ട് ചെയ്ത സ്ഥാനാർഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തപ്പെടുന്നത് എന്ന് ഉറപ്പിക്കും. രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാർ എത്ര വോട്ടുകൾ ചെയ്തുവെന്നകാര്യം പേപ്പറിലും രേഖപ്പെടുത്തും. തുടർന്ന് വോട്ടിങ് മെഷീനിൽ മോക്പോൾ ചെയ്ത വോട്ടും പേപ്പറിൽ രേഖപ്പെടുത്തിയ വോട്ടും ഒത്തുനോക്കും. ഇതിനു ശേഷം വിവിപാറ്റിലെ സ്ലിപ്പുകൾ പുറത്തെടുത്ത് ഏജന്റുമാർ ചെയ്ത സ്ഥാനാർഥിക്കു തന്നെയാണോ വോട്ടു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് എന്നു ഉറപ്പിക്കും. പരാതികളൊന്നുമില്ലെങ്കിൽ ഏജന്റുമാരുടെ സാന്നിധ്യത്തിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ക്ലിയർ ചെയ്തു സീൽ വയ്ക്കും. ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.

NO COMMENTS