ഇന്ത്യ ബിജെപി നേതാക്കളുടെ തറവാട്ടു സ്വത്തല്ലെന്ന് എംവി ജയരാജന്‍

181

കണ്ണൂര്‍: ഇന്ത്യ ബിജെപി നേതാക്കളുടെ തറവാട്ടു സ്വത്തല്ലെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. എവിടെ പോയാലും മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന് പറയാന്‍ ഇന്ത്യ ബിജെപിക്കാരുടെ തറവാട്ടുസ്വത്തല്ല അതുപോലെ തന്നെ ജയരാജന്റെയും തറവാട്ട് സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും എവിടെയും പോകാനും സംസാരിക്കാനു ഉള്ള സ്വാതന്ത്ര്യം ഉള്ള രാജ്യമാണ് ഇന്ത്യയെന്നും ജയരാജന്‍ പറഞ്ഞു. ആളുകളെ കൊന്നിട്ടുണ്ടെന്ന് പ്രസംഗിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. രണ്ട് ശതമാനം വോട്ടുള്ള കാലത്തും കേരളത്തില്‍ കൊലയ്ക്ക് കൊലയും അടിക്ക് തിരിച്ചടിയും കൊടുത്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്‍ പ്രസംഗിച്ചത്. ആളുകളെ കൊല്ലുന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ ആളുകൂടുന്നതെന്നാണ് സുരേന്ദ്രന്‍ പറയുന്നതെന്ന് ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം ബിജെപിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാനായി മംഗളൂരുവിലെത്തി. ഇന്ന് രാവിലെ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ പി കരുണാകരന്‍ എംപിയും കെപി സതീഷ് ചന്ദ്രനും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. കനത്ത സുരക്ഷയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളില്‍ ഏര്‍പെടുത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY