സന്തോഷ് കുമാര്‍ വെട്ടേറ്റു മരിച്ച സംഭവത്തിനു പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്ന് എം.വി ജയരാജന്‍

259

കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ് കുമാര്‍ വെട്ടേറ്റു മരിച്ച സംഭവത്തിനു പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജന്‍. ഇത് രാഷ്ട്രീയ പ്രശ്നമല്ല. കണ്ണൂരില്‍ ഇന്നലെ നടന്നത് രാഷ്ട്രീയവത്കരിച്ച ഹര്‍ത്താലാണെന്നും ജയരാജന്‍ ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെ ബി.ജെ.പി ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണെങ്കിലും ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതായിരുന്നു. ഹര്‍ത്താലില്‍ നിന്ന് കലോത്സവത്തെ ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് ഇന്നലെ കണ്ണൂര്‍ നഗരത്തില്‍ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് തന്നെയാണെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തിയാല്‍ കാര്യങ്ങള്‍ ബോധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY