ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത് : എം.ടി രമേശ്

313

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രംഗത്ത്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെപ്പറ്റിയും ക്രമസമാധാന നിലയുടെ തകര്‍ച്ചയെപ്പറ്റിയും പറയാന്‍ മറുപടി ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി ആര്‍എസ്‌എനിനെ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരം മുട്ടുന്പോള്‍ കൊഞ്ഞനം കുത്തുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായിയുടെ ഭരണത്തില്‍ കേരളം ക്രിമിനലുകളുടെ താവളമായി മാറിയെന്ന റിപ്പോര്‍ട്ടില്‍ നിന്ന് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്‌എസിനെ വിമര്‍ശിക്കാന്‍ ധാരാളം പൊതുവേദികള്‍ ഉണ്ടെന്നിരിക്കെ അതിന് നിയമസഭയെ ഉപയോഗിച്ചത് തരംതാണ നിലപാടാണ്. ആര്‍എസ്‌എസിനെ കാലില്ലാത്തവരോട് ഉപമിച്ച മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയെപ്പറ്റി ഒന്ന് ആലോചിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്ന് ഇഴയാന്‍ പോലും കെല്‍പ്പില്ലാത്ത പ്രസ്ഥാനത്തിന്‍റെ നേതാവാണ് താനെന്ന് പിണറായി മനസ്സിലാക്കണം. ഏത് നിമിഷവും ചിതയിലേക്ക് എടുക്കാവുന്ന അവസ്ഥയാണ് പിണറായിയുടെ പാര്‍ട്ടിക്ക്. കഴിഞ്ഞ 90 വര്‍ഷമായി ഇരു കാലിലും നിവര്‍ന്ന് നിന്നാണ് ആര്‍എസ്‌എസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതേ കാലയളവില്‍ തന്നെ തുടങ്ങിയ സിപിഎമ്മിന്‍റെ അവസ്ഥ എന്തുകൊണ്ട് ഇങ്ങനെയായി എന്ന് വിലയിരുത്തുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY