സിപിഐ മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയുമായി എം. സ്വരാജ് എംഎല്‍എ

210

കൊച്ചി • സിപിഐ മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയുമായി എം. സ്വരാജ് എംഎല്‍എ. ഞാന്‍ പറഞ്ഞതെന്ത്? സിപിഐ കേട്ടതെന്ത്? എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്ക് പേജിലാണ് സ്വരാജ് വിശദമായ മറുപടി കുറിപ്പ് എഴുതിയത്. പീറത്തുണിയെന്ന് വിശേഷിപ്പിച്ചത് കോണ്‍ഗ്രസിന്‍റെ പതാകയെയാണ്. അത് പറയുമ്ബോള്‍ സിപിഐയ്ക്ക് നോവുന്നതെങ്ങനെ. ജനയുഗത്തിലെ ലേഖനം എഴുതിയവന്റെ സംസ്കാരത്തെ കാണിക്കുന്നു. അന്തസോടെ സംവാദം നടത്താന്‍ കെല്‍പുള്ളവര്‍ സിപിഐയില്‍ ഇല്ലെന്നും സ്വരാജ് ഫെയ്സ്ബുക്കിലൂടെ മറുപടി നല്‍കി.
ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സ്വരാജിനെ കപ്പലണ്ടി കമ്യൂണിസ്റ്റെന്നായിരുന്നു വിശേഷിപ്പിച്ചത്. മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറി ആ മഹത്തായ സന്ദേശത്തിന്റെ ശോഭകെടുത്തുന്ന കള്ളനാണയങ്ങളെ ബന്ധപ്പെട്ട നേതൃത്വങ്ങള്‍ തന്നെ തിരിച്ചറിയണമെന്നു ലേഖനം സിപിഎം നേതൃത്വത്തെ ഓര്‍മിപ്പിച്ചു.