മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതു ഗൂഢലക്ഷ്യത്തോടെയാണെന്നു എം.എം. മണി

229

തൃശൂര്‍: ആരോപണം ഉയര്‍ന്നപ്പോള്‍ ഇ.പി. ജയരാജന്‍ രാജിവച്ചിട്ടും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതു ഗൂഢലക്ഷ്യത്തോടെയാണെന്നു കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം.എം. മണി. മുതുവറയില്‍ കര്‍ഷകസംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കേസുകളിലും പെണ്‍വാണിഭക്കേസുകളിലും ഉള്‍പ്പെട്ട് അധികാരത്തില്‍ കടിച്ചുതൂങ്ങിയവരാണ് ഇപ്പോള്‍ ഇ.പി. ജയരാജനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കുന്നത്. സി.പി.എമ്മിന്‍റെ സഖാക്കളെ കൊന്നൊടുക്കുകയും ഇടതുപാര്‍ട്ടികള്‍ അക്രമരാഷ്ര്ടീയം നടപ്പാക്കുന്നെന്ന് പ്രചാരവേല ചെയ്യുകയും ചെയ്യുന്ന ബി.ജെ.പി. ആണും പെണ്ണും കെട്ട പ്രവൃത്തിയാണ് ചെയ്യുന്നത്. കണ്ണൂരില്‍ സി.പി.എമ്മിനു നേരേയുണ്ടായ ആക്രമണങ്ങളില്‍ സ്വാഭാവിക പ്രതികരണമാണുണ്ടായത്. റബര്‍, നാളികേരം, ഏലം കര്‍ഷകരെയെല്ലാം കൊള്ളയടിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്നും മണി പറഞ്ഞു.

NO COMMENTS

LEAVE A REPLY