എംഎം മണി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

163

തിരുവനന്തപുരം: ഇടതു മന്ത്രി സഭയിലെ നിയുക്ത മന്ത്രി എംഎം മണി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് വൈകിട്ട് 4.30ന് രാജ്ഭവനിലാണ് ചടങ്ങ്. സിപിഎം സെക്രട്ടറിയേറ്റ് അംഗവും ഉടുമ്ബന്‍ചേല എംഎല്‍എയുമായ എംഎം മണിയെ ഞായറാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാനക്കമ്മിറ്റിയാണ് മന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. വൈദ്യുതി വകുപ്പ് മന്ത്രിയായാണ് ചുമതലയേല്‍ക്കുക. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് ഇപി ജയരാജന്‍ മന്ത്രി സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് എംഎം മണിയെ തിരഞ്ഞെടുത്തത്. എന്നാല്‍ ജയരാജന്റെ വകുപ്പുകള്‍ അല്ല അദ്ദേഹത്തിന് ലഭിയ്ക്കുന്നത്.

NO COMMENTS

LEAVE A REPLY