എം.എം.മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം

146

തിരുവനന്തപുരം • സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം.മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. രാജഭരണക്കാലത്തെ ആറാട്ടുമുണ്ടന്‍മാരെപ്പോലെയാണ് എം.എം.മണിയെന്ന് ജനയുഗത്തിലെ ലേഖനത്തില്‍ ആരോപിക്കുന്നു. ‘ഇടതുമുന്നണിക്ക് വേണമോ ഈ ആറാട്ടുമുണ്ടന്‍മാരെ’ എന്ന തലക്കെട്ടിലാണ് ലേഖനം. സിപിഐ മന്ത്രിമാര്‍ക്കെതിരായ മണിയുടെ പ്രസംഗം രാഷ്ട്രീയ വിവരമില്ലായ്മയുടെ പേക്കൂത്താണ്. രാഷ്ട്രീയ അജ്ഞാനം കുത്തിനിറച്ച മനസാണ് മണിയുടേത്. റവന്യു മന്ത്രിയോടാണ് മണിക്ക് ഏറ്റവും കലിപ്പ്. ഭൂമാഫിയയ്ക്കെതിരെ കര്‍ശന നിലപാട് എടുത്ത മന്ത്രി ഇ.ചന്ദ്രശേഖരനോടുളള അരിശംകൊണ്ട് മണി ഇടതുമുന്നണിയുടെ പുരയ്ക്കുചുറ്റും മണ്ടി നടക്കുകയാണ്. ചന്ദ്രശേഖരനെതിരായ മണിയുടെ വാക്കുകള്‍ ധാര്‍ഷ്്ട്യമാണ്. പണ്ടാരോ പറഞ്ഞപോലെ ‘അങ്ങും ചോതി അടിയനും ചോതി’ എന്ന പോലെയാണ് മണിയും മണിയാശാനായ കലികാല വിശേഷമെന്നും ലേഖനം പറയുന്നു.