വൈദ്യുതി നിരക്ക് കൂട്ടുന്നത് പരിഗണനയിലെന്ന് എം.എം മണി

209

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നത് പരിഗണനയിലെന്ന് വകുപ്പ് മന്ത്രി എം.എം മണി. നിരക്കു വര്‍ധന റഗുലേറ്ററി കമ്മിഷന്‍റെ പരിഗണനയിലാണ്. മഴയില്‍ കുറവുണ്ടായതുമൂലം വൈദ്യുതിബോര്‍ഡിന്‍റെ വരവു ചെലവു കണക്കുകള്‍ പരിശോധിബ്ബ് റവന്യൂ വിടവ് തിട്ടപ്പെടുത്തിയാണ് താരിഫ് പരിഷ്കരണം നടത്തേണ്ടത്. നിരക്കു വര്‍ധന പരിഗണിക്കുന്പോള്‍ ലാഭ-നഷ്ടക്കണക്കു കൂടി കണക്കിലെടുക്കും. കെ.എസ്.ഇ.ബിയുടെ വരവു ചെലവു കണക്കുകള്‍ പരിഗണിച്ച്‌ കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിരക്ക് നിശ്ചയിക്കും. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനിടെ മൂന്നു തവണ നിരക്ക് കൂട്ടിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

NO COMMENTS

LEAVE A REPLY