സോളാര്‍ക്കേസിലെ ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന് കിട്ടിയ തിരിച്ചടി: എം.എം.ഹസന്‍

244

തിരുവനന്തപുരം : സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും റദ്ദാക്കണമെന്ന ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ പ്രതികാരം തീര്‍ക്കാന്‍ സരിതയുടെ കത്തിനെ ഉപയോഗിച്ചതിന് സി.പി.എമ്മിനും എല്‍.ഡി.എഫ് സര്‍ക്കാരിനും കിട്ടിയ കനത്ത തിരിച്ചടിയാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. ഹൈക്കോടതിയുടെ ഉത്തരവിലൂടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ അപ്രസക്തമായി. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ പേരില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തേജോവധം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകാണാമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെങ്കിലും കോണ്‍ഗ്രസിന്റെ പരാജയകാരണം ഭരണവിരുദ്ധ വികാരമാകാമെന്നും ഹസന്‍ പറഞ്ഞു. ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ആക്രമിക്കുമ്പോള്‍ ഇത്തരത്തിലൊരു ജനവിധി നിരാശാജനകമാണ്. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല.യു.ഡി.എഫ് നല്ലരീതിയില്‍ തന്നെ അവിടെ ജയിക്കും. ചെങ്ങന്നൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മത്സരമെന്നും ഹസന്‍ പറഞ്ഞു.

NO COMMENTS