സിപിഐയെ ആരും യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് എം എം ഹസന്‍

184

തിരുവനന്തപുരം: സിപിഐയെ ആരും യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കോണ്‍ഗ്രസ് ആരുമായും സഖ്യത്തിനായി പുറകെ നടക്കുന്നില്ലെന്നും, സിപിഐഎമ്മിന്റെ ആട്ടും തുപ്പും ഏറ്റ് കിടക്കുകയാണ് സിപിഐയെന്നും ഹസന്‍ പരിഹസിച്ചു. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി ചേര്‍ന്ന് വിശാലവേദി രൂപംകൊള്ളണമെന്ന കരട് പ്രമേയം സിപിഐയുടെ ദേശീയ നിര്‍വാഹകസമതി ഡല്‍ഹിയിലിരുന്ന് അംഗീകരിച്ചത് തലക്ക് സ്ഥിരതയുള്ള നേതാക്കളാണെന്നാണ് വിശ്വാസമെന്നും, എന്നാല്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുകയാണ് കാനം രാജേന്ദ്രന്‍ എന്നും, കോടിയേരിയുടെ കണ്ണുരുട്ടല്‍ കണ്ട് കാനം ഭയപ്പെട്ടിരിക്കുകയാണെന്നും ഹസന്‍ പറഞ്ഞു.

NO COMMENTS