മോഹന്‍ലാല്‍ ആരാധകരെ നിലയ്ക്ക് നിര്‍ത്തണമെന്ന് എം സി ജോസഫൈന്‍

205

കൊച്ചി : അമ്മ താരസംഘടനയ്‌ക്കെതിരെ വനിതാ സംഘടനയായ ഡബ്യുസിസി ഉന്നയിച്ച ആരോപണങ്ങളില്‍ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ വിമർശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രംഗത്ത്. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം തങ്ങളെ നിരാശനാക്കിയെന്നും ജോസഫൈന്‍ പറഞ്ഞു. മോഹന്‍ലാല്‍ വിഷയത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം. ആരാധകരെ നിലയ്ക്ക് നിര്‍ത്തണം. നടിമാര്‍ക്കെതിരെ അവഹേളനം ഉണ്ടാകരുതെന്ന് ആരാധകരോട് പയണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

NO COMMENTS