ജിഷ്ണുവിന്റെ അമ്മക്കെതിരായ പൊലീസ് ഇടപെടലില്‍ നിലപാട് മാറ്റി എംഎ ബേബി

231

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മക്കെതിരായ പൊലീസ് ഇടപെടലില്‍ നിലപാട് മാറ്റി എംഎ ബേബി. ജിഷ്ണുക്കേസില്‍ പാര്‍ട്ടി നിലപാടാണ് ശരിയെന്ന് എം.എ ബേബി വ്യക്തമാക്കി. കേസില്‍ സര്‍ക്കാര്‍ വേണ്ടതതെല്ലാം ചെയ്തിട്ടുണ്ടെന്നും വൈകാരികതലത്തില്‍ നിന്നാണ് പൊലീസ് നടപടിയെ കുറിച്ച്‌ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് പൊലീസ് മര്‍ദനമേറ്റ സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി ബേബി രംഗത്തെത്തിയിരുന്നു. മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് നയം മനസിലാക്കാത്തവര്‍ ചെയ്തതാണെന്നായിരുന്നു എം.എ ബേബിയുടെ വിമര്‍ശനം. എന്നാല്‍ ബേബിയെ തള്ളി മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബേബിയുടെ ചുവട് മാറ്റം.

NO COMMENTS

LEAVE A REPLY