പാചക വാതക വില കുറഞ്ഞു

293

കൊച്ചി: പാചക വാതക വില കുറഞ്ഞു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 96രൂപ 50 പൈസയാണ് കുറഞ്ഞത്. സബ്ഡിസിയുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 91 രൂപയാണ് കുറഞ്ഞത്. 644 രൂപയാണ് സബസിഡിയുള്ള സിലിണ്ടറിന് ഇന്നു മുതല്‍ കൊച്ചിയിലെ വില. നേരത്തെ 735 രൂപയായിരുന്നു. പുതിയ നിരക്ക് ഇന്നു മുതല്‍ നിലവില്‍ വന്നു. ഇതോടെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുന്ന സബ്‌സിഡി തുകയും കുറയും. 174 രൂപ 72 പൈസയായിരിക്കും ഒരു സിലിണ്ടറിന് സബ്‌സിഡിയായി ഇന്നു മുതല്‍ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുക.

NO COMMENTS

LEAVE A REPLY