പാചക വാതക വില കൂടി

236

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിന്‍ഡറിന് വീണ്ടും വില കൂട്ടി. സബ്‌സിഡിയില്ലാത്ത സിലിന്‍ഡറിന് 60 രൂപയും സബ്‌സിഡി സിലിന്‍ഡറിന് രണ്ട് രൂപ 94 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഡല്ഹിയില്‍ സബ്‌സിഡി സിലിന്‍ഡര്‍ 502.40ല്‍ നിന്ന് 505.34 രൂപയായി. കഴിഞ്ഞ ജൂണ്‍ മാസത്തിന് ശേഷം ഇത് ആറാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. 14.13 രൂപയാണ് സബ്‌സിഡി സിലിന്‍ഡറിന് ഇക്കാലയളവില്‍ വര്‍ധിച്ചത്.

NO COMMENTS