സ്വവര്‍ഗാനുരാഗം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് സ്വവര്‍ഗ അനുരാഗ കമിതാക്കളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു

151

മുംബൈ: സ്വവര്‍ഗാനുരാഗം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് സ്വവര്‍ഗ അനുരാഗ കമിതാക്കളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. രോഷ്നി തണ്ടാല്‍, രുജുക്ത ഗവാണ്ട് എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രോഷ്നിയെ വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. ഫിനോയില്‍ കുടിച്ച രുജുക്ത ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.മുംബൈയിലെ ചുനാഭട്ടി പ്രദേശത്താണ് സംഭവം. 21 വയസു പ്രായമുള്ള ഇരുവരും ബാല്യകാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ ആലിംഗനബദ്ധരായി നില്‍ക്കുന്ന ഇരുവരെയും രുജുക്തയുടെ ഒരു ബന്ധു കണ്ടിരുന്നു. ബന്ധം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.രോഷ്നിയുമായുള്ള സ്വവര്‍ഗ ബന്ധം വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്ന് രുജുക്തയാണ് ആദ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ വിവരമറിഞ്ഞ രോഷ്നി ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് രുജുക്തയുടെ പിതാവ് കിഷോര്‍ ഗവാണ്ടിനെ പോലീസ് അറസ്റ്റ് ചെയ്തു.