ലണ്ടനില്‍ ഫ്‌ലാറ്റ് സമുച്ഛയത്തില്‍ വന്‍ തീപിടുത്തം

231

ലണ്ടൻ: ലണ്ടനിൽ ഗ്രെൻഫെൽ ടവറിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുന്നൂറോളം അഗ്‌നി ശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ തീയണക്കുന്നതിനുള്ള തീവ്ര ശ്രമം നടന്ന് വരികയാണ്. ഇന്ത്യൻ സമയം രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 26 നിലകളുള്ള ടവർ പൂർണ്ണമായും കത്തിയിട്ടുണ്ട്. ടവറിന്റെ രണ്ടാം നിലയിൽ നിന്നാണ് തീപടർന്നതെന്നാണ് ദൃസാക്ഷികൾ പറയുന്നത്. 40 ഫയർ എൻജിനുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുന്നുണ്ട്. പരിക്കേറ്റരുടെ നില ഗുരുരമല്ലെന്നും പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ ശാരീരികാസ്വസ്ഥ്യമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കിനടയാക്കിയതെന്നും അധികൃതർ അറിയിച്ചു.

NO COMMENTS