പ്രളയ മേഖലകളിൽ ഉപജീവന നൈപുണ്യ പരിശീലനം

131

തിരുവനന്തപുരം : ജെന്റർപാർക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രളയമേഖലകളിൽ ഉപജീവന നൈപുണ്യ പരിശീലനം, ചെറുകിട കച്ചവട നൈപുണ്യ പരിശീലനം എന്നിവ നൽകുന്നു.

പരിശീലന പരിപാടി സംഘടിപ്പിക്കാൻ താൽപ്പര്യമുള്ള, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, നടത്താനുദ്ദേശിക്കുന്ന വിവിധ പരിശീലന പരിപാടികളുടെ വിശദവിവരം ഏപ്രിൽ ആറിനകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2433334. വിലാസം: ജെന്റർ പാർക്ക്, എ17, ബ്രാഹ്മിൺസ് കോളനി റോഡ്, കവടിയാർ പി.ഒ, തിരുവനന്തപുരം – 695003. ഇ-മെയിൽ: info@genderpark.gov.in.

NO COMMENTS