ഒന്‍പതു ലീറ്റര്‍ മദ്യവുമായി യുവാവിനെ അറസ്റ്റു ചെയ്തു

255

വണ്ടൂര്‍• ഓണത്തിനു മുന്നോടിയായി എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ ഒന്‍പതു ലീറ്റര്‍ മദ്യവുമായി യുവാവിനെ അറസ്റ്റു ചെയ്തു. കാഞ്ഞിരംപാടം ചാലില്‍ ബിനീഷ് (28) ആണ് അറസ്റ്റിലായത്. മദ്യം കടത്താനുപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. ഓണവിപണിയും പണിമുടക്കും മുന്നില്‍ കണ്ട് ചില്ലറ വില്‍പ്പന നടത്താന്‍ കൊണ്ടുവന്നതാണു മദ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ ടി.വി. റാഫേലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു അനധികൃത മദ്യവില്‍പ്പന തടയാന്‍ പരിശോധന ശക്തമാക്കിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ടി. സജിമോന്‍, അസി. എക്സൈസ് ഇന്‍സ്പെകടര്‍ പി.ജയചന്ദ്രപ്രകാശന്‍, സിഇഒമാരായ മുസ്തഫ ചോലയില്‍, പി.വി.സുഭാഷ്, പി.അശോക്, വി.സുഭാഷ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.