ബീഹാറിലെ മദ്യനിരോധനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു

168

പാറ്റ്ന: ബീഹാറിലെ മദ്യനിരോധനം റദ്ദാക്കിയ പാറ്റ്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഒക്ടോബര്‍ ഏഴിന് സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി കോടതി പരിഗണിക്കും.കഴിഞ്ഞ ആഴ്ചയാണ് ബീഹാറിലെ മദ്യനിരോധനം പാറ്റ്ന ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ നിയമ ഭേദഗതിയിലൂടെ സംസ്ഥാനത്ത് മദ്യനിരോധനം വീണ്ടും കൊണ്ടു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.