മദ്യത്തിന്‍റെ ഗുണം ഉറപ്പാക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

195

ന്യൂഡല്‍ഹി • മദ്യത്തിന്റെ ഗുണം ഉറപ്പാക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കേന്ദ്രഭക്ഷ്യസുരക്ഷാ അതോറിറ്റി കരട് വിജ്ഞാപനം പുറത്തിറക്കി. ഒാരോ തരം മദ്യത്തിലും ഉപയോഗിക്കാന്‍ പാടുള്ളതും അല്ലാത്തതുമായ കാര്യങ്ങള്‍ വളരെ വിശദമായി ഉള്‍പ്പെടുത്തിക്കൊണ്ടാണ് കേന്ദ്രഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കരട് വിജ്ഞാപനം. ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കള്‍ ഒഴിവാക്കണമെന്നു വിജ്ഞാപനത്തില്‍ പറയുന്നു.മദ്യം നിര്‍മിക്കാനും സൂക്ഷിക്കാനുമുള്ള കര്‍ശന നിബന്ധനകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലോറിന്‍ ഹൈ‍ഡ്രേറ്റ്, അമോണിയം ക്ലോറൈഡ് തുടങ്ങിയവ ഉള്‍പ്പെടെ മദ്യത്തില്‍ പൂര്‍ണമായും ഒഴിവാക്കേണ്ടവയുടെ പട്ടികയും നല്‍കിയിട്ടുണ്ട്.ഏറെ കാലത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇത്തരത്തില്‍ മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്.
മദ്യം എത്രവര്‍ഷം സൂക്ഷിക്കാം, എങ്ങനെ നിര്‍മിക്കണം തുടങ്ങി എല്ലാ കാര്യങ്ങളും വിജ്ഞാപനത്തില്‍ കൃത്യമായി പറയുന്നു. വിവിധ മദ്യകമ്ബനികളുമായും കക്ഷികളുമായും ചര്‍ച്ച നടത്തിയതിനു ശേഷമാകും വിജ്ഞാപനം നിയമമായി മാറുക.

NO COMMENTS

LEAVE A REPLY