കണ്ണൂർ നഗരത്തിലിറങ്ങിയ പുലിയെ മയക്കുവെടിവച്ച് പിടിച്ചു

194

കണ്ണൂർ: നഗരത്തിലിറങ്ങിയ പുലിയെ മയക്കുവെടിവച്ച് പിടിച്ചു . 8 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ വലയിലാക്കിയത്. കസാനക്കോട്ട താഴെ​ത്തെരുവ്​ ​റെയിൽവെ ബ്രിഡ്​ജിന് ​സമീപത്തായിരുന്നു ഇന്നു വൈകുന്നേരം പുലിയിറങ്ങിയത്. നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറിയായിരുന്നു സംഭവം. പുലിയുടെ ആക്രമണത്തില്‍ നാല്​പേർക്ക്​ പരിക്കേറ്റിരുന്നു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന അധികൃതരുടെ അറിയിപ്പിനെ തുടർന്ന്​ താഴെത്തെരുവ്​, കസാനക്കോട്ട, ആനയിടുക്ക്, ചിറക്കൽക്കുളം പ്രദേശങ്ങളിലെ വീടുകൾ അടച്ചു പൂട്ടിയിരുന്നു തുടര്‍ന്ന് അക്രമാസക്തനായ പുലി ആനയിടുക്ക് റെയിൽവേ ഗേറ്റിന് സമീപമുള്ള കാട്ടിൽ ഒളിച്ചു. നൂറു കണക്കിന്​ ആളുകളാണ്​ ഇവിടെ തടിച്ച്​ കൂടിയിരുന്നത്​. വനം വകുപ്പ്​ അധികൃതർ സ്ഥലത്തെത്തിയ ശേഷമാണ് പുലിയെ മയക്കുവെടി വച്ച് വീഴ്ത്തിയത്. വലയിലാക്കിയ പുലിയെ വയനാട്ടിലെ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടു പോയി.

NO COMMENTS

LEAVE A REPLY