ലക്ഷ്മി നായര്‍ക്ക് വാര്‍ത്താസമ്മേളനത്തിനിടെ എബിവിപിക്കാരുടെ വക കരിങ്കൊടി

233

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ക്ക് വാര്‍ത്താസമ്മേളനത്തിനിടെ എബിവിപി ക്കാരുടെ വക കരിങ്കൊടി. വാര്‍ത്താസമ്മേളനം നടക്കുന്ന ഹോട്ടലില്‍ വച്ചാണ് കരിങ്കൊടി കാട്ടിയത്.വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ രണ്ട് പേര്‍ കരിങ്കൊടിയുമായി മുന്നിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് അവര്‍ വേദിക്ക് മുന്നിലിരുന്ന് മുദ്രാവാക്യം വിളി തുടര്‍ന്നു. കോളജിനെതിരെ വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ വിചിത്രവും ബാലിശവുമാണെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കി.
മറ്റ് കോളജുകളെ അപേക്ഷിച്ച്‌ ഇന്റേണല്‍ മാര്‍ക്ക് സുതാര്യമായാണ് ഇവിടെ നല്‍കുന്നത്. ക്ലാസ്സുകള്‍ക്ക് ശേഷം രാത്രി എട്ട് മണിവരെ വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറിഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കളിക്കാന്‍ വിശാലമായ മൈതാനമുണ്ട്. ഇലക്ഷന്‍ കാംപയിനിന് പോകുന്നവര്‍ക്ക് വരെ ഹാജര്‍ നല്‍കിയ പ്രിന്‍സിപ്പലാണ് താനെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോളജിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അവര്‍ നിഷേധിച്ചു.

NO COMMENTS

LEAVE A REPLY