ലക്ഷ്മി നായര്‍ക്ക് അഞ്ച് വര്‍ഷം വിലക്ക്

252

തിരുവനന്തപുരം • ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് കേരള വാഴ്സിറ്റി സിന്‍ഡിക്കറ്റ് അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പരീക്ഷ ജോലികളില്‍നിന്നാണ് വിലക്കിയിരിക്കുന്നത്. ഇന്റേണല്‍ അസസ്മെന്റിലും പരീക്ഷ നടത്തിപ്പിലും ലക്ഷ്മി നായര്‍ക്ക് ഇടപെടാനാകില്ല. വനിതാ ഹോസ്റ്റലില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും സിന്‍ഡിക്കേറ്റ് നിര്‍ദേശിച്ചു. ഭാവി മരുമകള്‍ അനുരാധ പി.നായര്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് കൂട്ടി നല്‍കിയതിനെക്കുറിച്ചും അന്വേഷത്തിന് ഉത്തരവിട്ടു. പരീക്ഷാ അച്ചടക്കസമിതിയാകും ഇതു സംബന്ധിച്ച അന്വേഷണം നടത്തുക. പരീക്ഷാ നടത്തിപ്പുകളും മാര്‍ക്ക് ദാനവും സിന്‍ഡിക്കേറ്റ് ഉപസമിതിയും അന്വേഷിക്കും.

NO COMMENTS

LEAVE A REPLY