ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി ലക്ഷ്മി നായര്‍

402

തിരുവനന്തപുരം • ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി ലക്ഷ്മി നായര്‍. അക്കാദമി ഡയറക്ടറായ അച്ഛന്‍ പറഞ്ഞാല്‍ മാത്രം പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു മാറിനില്‍ക്കാമെന്നും അവര്‍ പറഞ്ഞു. പ്രിന്‍സിപ്പലായത് ആരുടെയും ഔദാര്യത്തിലല്ല, ഒഴിയണമെന്ന് പറയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ലക്ഷ്മി നായര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
നടപടി വന്നാല്‍ നിയമ പോരാട്ടം നടത്തും, ആരെയും ഭയമില്ല. ഉറച്ചമനസുള്ള സ്ത്രീയാണ് താന്‍. എന്താണ് ചെയ്യുന്നതെന്ന് നല്ല ബോധ്യമുണ്ട്. നന്മയില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. ഇപ്പോള്‍ നടക്കുന്ന സമരം 250 കുട്ടികളുടേതുമാത്രമെന്നും ലക്ഷ്മി നായര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY