എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരുടെ ഫ്ളാറ്റിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി

296

തിരുവനന്തപുരം: എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരുടെ തിരുവനന്തപുരത്തെ ഫ്ളാറ്റിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. അപ്രതീക്ഷിതമായി ഫ്ളാറ്റില്‍ എത്തിയ പ്രവര്‍ത്തകരാണ് കെട്ടിടത്തിന്‍റെ മുകളില്‍ കയറിയത്. ഏഴാം നിലയില്‍ കയറിയ പ്രവര്‍ത്തകര്‍ താഴേക്ക് ചാടുമെന്ന് ഭീക്ഷണി മുഴക്കുകയായിരുന്നു. ഏകദേശം മുപ്പതോളം പ്രവര്‍ത്തകരാണ് ലക്ഷമി നായരുടെ ഫ്ളാറ്റിലെത്തി പ്രതിഷേധിച്ചത്. പോലീസ് ഇവരെ ബലംപ്രയോഗിച്ച്‌ നീക്കി. തുടര്‍ന്ന പ്രവര്‍ത്തകര്‍ ഫ്ളാറ്റിന് മുന്നില്‍ കുത്തിയിരിന്ന് പ്രതിഷേധിച്ചു. ലക്ഷമി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

NO COMMENTS

LEAVE A REPLY