കേരള സര്‍വകലാശാല ആസ്ഥാനത്തിനു മുന്നില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം

276

തിരുവനന്തപുരം: ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യാന്‍ സിന്‍ഡിക്കേറ്റ് യോഗം ചേരുമ്ബോള്‍ കേരള സര്‍വകലാശാല ആസ്ഥാനത്തിനു മുന്നില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം. യോഗസ്ഥലത്തേക്ക് വിദ്യാര്‍ത്ഥികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ പൊലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടിവന്നു.
ഇതിനിടെ ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. പ്രിന്‍സിപ്പലിനെ മാറ്റണമെന്നും കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കണമെന്നും യുഡിഎഫ് അംഗങ്ങളും സിപിഐ അംഗങ്ങളും ആവശ്യപ്പെട്ടു. കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് അടക്കമുള്ള യുഡിഎഫ് അംഗങ്ങള്‍ മുന്നോട്ടുവച്ചത്. യോഗത്തില്‍ സിപിഐ അംഗം സംസാരിച്ചപ്പോള്‍ സിപിഐ(എം) അംഗം തടസപ്പെടുത്താന്‍ ശ്രമിച്ച സംഭവവും അരങ്ങേറി.

NO COMMENTS

LEAVE A REPLY