ലോ അക്കാദമി വിദ്യാര്‍ത്ഥി സമരം ഇരുപത്തിമൂന്നാം ദിവസത്തിലേക്ക്

223

തിരുവനന്തപുരം: പ്രിന്‍സിപ്പാളിന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം 23 ാം ദിവസത്തിലേക്ക് കടന്നു.സമരത്തിന് പിന്തുണയുമായി ഇന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ലോ അക്കാദമിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. എട്ട് ദിവസമായി സത്യാഗ്രഹസമരം നടത്തിയ ബിജെപി നേതാവ് വി മുരളീധരനെ ഇന്നലെ രാത്രിയോടെ ആശുപത്രിയിലേക്ക് മാറ്റി. പകരം ബിജെപി സംസ്ഥാന സെക്രട്ടറി വിവി രാജേഷ് സത്യാഗ്രഹം തുടങ്ങി. സമരം അവസാനിപ്പിച്ച എസ്.എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ന് ക്‌ളാസിലേക്ക് കയറുമെന്നറിയിച്ചിട്ടുണ്ട്. പ്രശനത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് എബിവിപി ,കെ.എസ്.യു പ്രവര്‍ത്തകര്‍ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും നടത്തും.

NO COMMENTS

LEAVE A REPLY