കന്യാകുമാരിയിൽ വൻ ലഹരിമരുന്നും ആയുധങ്ങളും പിടികൂടി

20

കന്യാകുമാരി തീരത്ത് ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 99 പായ്ക്കറ്റ് ഹെറോയിനും 20 പെട്ടികളിലായി സിന്തറ്റിക് ഡ്രഗ്ഗും പിടിച്ചെടുത്തു. ഒന്‍പതു തോക്കുകളും പിടിച്ചെടുത്തതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​ക​ളെ കോ​സ്റ്റ് ഗാ​ര്‍​ഡ് അ​റ​സ്റ്റ് ചെ​യ്തു.കസ്റ്റഡിയില്‍ എടുത്തവരെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്.

NO COMMENTS