ഉരുൾപൊട്ടൽ ദുരന്ത ആഘാത ലഘൂകരണം ; ദ്വദിന ശില്പശാല തുടങ്ങി

66

അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണം ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐഎൽഡിഎം) ഉരുൾപൊട്ടൽ ദുരന്ത ആഘാത ലഘൂകരണം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വദിന ശില്പശാല തുടക്കമായി. കേരളത്തിൽ ഉരുൾ പൊട്ടലുകൾക്ക് കാരണമാകുന്ന ഭൂമിശാസ്ത്രപരമായ വിവിധ സവിശേഷതകളെക്കുറിച്ച് അധികരിച്ച് ശാസ്ത്രജ്ഞരും അക്കാദമിക വിദഗ്ധരും പ്രൊഫഷണ ലുകളും ശില്പശാലയിൽപ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ശിൽപശാലയിൽ ഓൺലൈനായി പങ്കെടുത്ത ജി20 ഗ്ലോബൽ ഇനിഷേയേറ്റീവ് കോ ഓർഡിനേഷൻ ഡയറക്ടർ ഡോ. മുരളീ തുമ്മാരുകുടിയ ആമുഖപ്രഭാഷണം നടത്തി. കേരളത്തിലും ഇന്ത്യയിലെ മറ്റിടങ്ങളിലും സമാന ഭൂപ്രകൃതിയുള്ള ലോകത്തെ വിവധ പ്രദേശങ്ങളിലും നടന്നിട്ടുള്ള ഉരുൾപൊട്ടലുകളെ ഉദാഹരിച്ച് ഉരുൾപൊട്ടലുകൾക്ക് കാരണമാകുന്ന ഭൂമിശാസ്ത്രപരമായ ദുർബലതകളെക്കുറിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രൊഫസർ സൂര്യപ്രകാശ് സംസാരിച്ചു.

ഡോ. ജോയ്‌സ് കെ ജോസഫ്(ലയോള കോളജ്), ഡോ. ഇ ഷാജി(ജിയോളജി വകുപ്പ്, കേരള സർവകലാശാല), മിസ്. ഹിൽമ ഇസ്രയേൽ(നമീബിയ), ഡെറിക് മാമിവ(മലാവി യൂണിവേഴ്‌സിറ്റി) എന്നിവർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഉരുൾപൊട്ടലിനെ സ്വാധീനിക്കുന്ന സ്വാഭാവികവും മനുഷ്യനിർമ്മിതവു മായ ഘടകങ്ങളെക്കുറിച്ച് നാഷണൽ സെന്റർ ഫേങ എർത്ത് സയൻസ് സ്റ്റഡീസിലെ റിട്ട.സയന്റിസ്റ്റ്

ഡോ. ശ്രീകുമാർ ചതോപാധ്യായ വിശദീകരിച്ചു. എം അമൽരാജ് (ഐഎൽഡിഎം) ബയോഡൈവേഴ്‌സിറ്റി ബോർഡ് ചെയർമാൻ ഡോ. സി ജോർജ് തോമസ്, കാലാസ്ഥ നിരീക്ഷണ വകുപ്പ് ശാസ്ത്രജ്ഞൻ പി എസ് ബിജു, ആലപ്പുഴ മണ്ണു പരിശോധന കേന്ദ്രത്തിലെ സീനിയർ കെമിസ്റ്റ് ശ്രീകല എൻ വി, ടാനിയ മാത്യു (ഗവ.കോളെജ്, കോട്ടയം), ഗായത്രി സി എസ് (മദ്രാസ് യുണിവേഴ്‌സിറ്റി), മുൻ അഡീഷണൽ ചീഫ് സെക്രട്ടറി നിവേദിത പി ഹരൻ, വ്യന്ദാ നാഥ് (യുഎൻഡിപി) ഡോ. സിനു സൂസൻ തോമസ് (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി), സനൂപ് സലാം (ഗവ.കോളെജ്, കോട്ടയം), ഡോ. കരുണുകരൻ അഖിൽദേവ് (ഡിഡിഎംഎ, വയനാട്), ശ്രീലക്ഷ്മി എസ്(കേരള സർവകലാശാല), ജോൺ മത്തായി (റിട്ട.സയന്റിസ്റ്റ്), സുധിബ്രതാ റോയ് (ജിയോളജിക്കൽ സർവെ), ഡോ. സജിൻ കുമാർ(കേരള സർവകലാശാല), ഡോ. കെ.ജി താര, ഡോ. ധനലക്ഷ്മി ശിവാനി(റവന്യു വകുപ്പ്), എ നിസാമുദ്ദീൻ( ലാൻഡ് യൂസ് ജോർഡ്) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

അന്താരാഷ്ട്ര ശിൽപശാലയുടെ ഔപചാരിക ഉദ്ഘാടനം റവന്യു മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. ശിൽപശാല ഇന്ന്(ശനിയാഴ്ച) സമാപിക്കും.

NO COMMENTS