ലാ​ലു പ്ര​സാ​ദ്​ യാ​ദ​വി​ന്‍റെ 180 ​കോ​ടി​ യുടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി

229

ന്യൂ​ഡ​ല്‍​ഹി: ലാ​ലു പ്ര​സാ​ദ്​ യാ​ദ​വി​ന്‍റെ കു​ടും​ബ​ത്തിന്‍റെ 180 ​കോ​ടി​ യുടെ സ്വ​ത്ത് ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ ക​ണ്ടു​കെ​ട്ടി . ലാ​ലു​വി​ന്‍റെ ദേ​വി, മ​ക്ക​ളാ​യ മി​സ ഭാ​ര​തി, തേ​ജ​സ്വി യാ​ദ​വ്, ച​ന്ദ യാ​ദ​വ്, രാ​ഗി​ണി യാ​ദ​വ്, മ​രു​മ​ക​ന്‍ ശൈ​ലേ​ഷ്​​കു​മാ​ര്‍ യാ​ദ​വ്​ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ്​ ബി​നാ​മി നി​രോ​ധ​ന വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തി​ല്‍ റ​ബ്​​റി ദേ​വി ബി​ഹാ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മി​സ ഭാ​ര​തി പാ​ര്‍​ല​മെന്‍റ് അം​ഗ​വും തേ​ജ​സ്വി യാ​ദ​വ്​ ബി​ഹാ​ര്‍ മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​ണ്. 1000 കോ​ടി​യോ​ളം രൂ​പ​യു​ടെ ബി​നാ​മി ഭൂ​മി ഇ​ട​പാ​ടു​ക​ളും നി​കു​തി​വെ​ട്ടി​പ്പും സം​ബ​ന്ധി​ച്ച കേ​സി​ല്‍ ഇ​വ​ര്‍ക്കെ​തി​രെ നേ​ര​ത്തേ​ത​ന്നെ ആ​ദാ​യ നി​കു​തി വ​കു​പ്പ് വാ​റ​ന്‍​റ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ആ​റു പേ​ര്‍​ക്കും നോ​ട്ടീ​സ്​ അ​യ​ച്ച്‌ അ​ധി​കൃ​ത​ര്‍ ഡ​ല്‍​ഹി​യി​ലും പു​ണെ​യി​ലു​മാ​യി ഇ​വ​രു​ടെ പേ​രി​ലു​ള്ള സ്​​ഥ​ല​ങ്ങ​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ ക​ണ്ടു​കെ​ട്ടി. 180 ​കോ​ടി​വ​രെ മ​തി​പ്പു വി​ല​യു​ള്ള ഇ​വ​ക്ക്​ 9.32 കോ​ടി വി​ല​മാ​ത്ര​മാ​ണ്​ കാ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. പ​ട്​​​ന​യി​ലെ ഫു​ല്‍​വാ​രി ശ​രീ​ഫി​ല്‍ മാ​ള്‍ നി​ര്‍​മി​ക്കു​ന്ന​ത​ട​ക്കം ഒ​മ്ബ​ത്​ സ്​​ഥ​ല​ങ്ങ​ളും ഡല്‍​ഹി​യി​ലെ ആ​ഡം​ബ​ര​വീ​ട് അ​ട​ക്കം വി​വി​ധ ഫാം​ഹൗ​സു​ക​ളും ക​ണ്ടു​കെ​ട്ടി​യ സ്വ​ത്തു​ക്ക​ളി​ല്‍​പ്പെ​ടും. രാ​ജേ​ഷ് കു​മാ​ര്‍ എ​ന്നു പേ​രു​ള്ള ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍​റി​ന്‍റെ പേ​രി​ലാ​ണ് മൂ​വ​രും സ്വ​ത്തു​ക്ക​ള്‍ വാ​ങ്ങി​യ​തെ​ന്നാ​ണ് സം​ശ​യം.

NO COMMENTS