റിലയന്‍സിന്‍റെ ലൈഫ് സ്മാര്‍ട്ട്ഫോണും പൊട്ടിത്തെറിക്കുന്നു

186

ശ്രീനഗര്‍: ജിയോ കണക്ഷനൊപ്പം വാങ്ങിയ ലൈഫ് സ്മാര്‍ട്ട്ഫോണും പൊട്ടിത്തെറിക്കുന്നു. ജമ്മുവിലെ നാഷ്ണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രവര്‍ത്തകനായ തന്‍വീര്‍ സാദിഖിന്‍റെ സ്മാര്‍ട്ട്ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ട്വിറ്ററിലൂടെ പൊട്ടിത്തെറിച്ച ഫോണിന്‍റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. പൊട്ടിത്തെറി പതിവായതിന് പിന്നാലെയാണ് സാംസങ്ങിന്‍റെ ഗ്യാലക്സി നോട്ട് 7 വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. വിമാനങ്ങളില്‍ പോലും ഗ്യാലക്സി സെവന്‍ ഫോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ട്വിറ്ററില്‍ തന്‍വീര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് ഉടനെയൊന്നും ഇനി ഞാന്‍ എന്‍റെ ഫോണ്‍ ഉപയോഗിക്കില്ല എന്ന പ്രതികരണവുമായി ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്ത് വന്നു. തന്‍വീറിന് ഉണ്ടായ പ്രശ്നത്തെ ഗുരുതരമായി കാണുന്നെന്നും ഉടന്‍ അന്വേഷ്ണം ആരംഭിക്കുമെന്നും കന്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു.