സംസ്ഥാനത്ത് എല്‍ഡിഎഫ് വ്യാഴാഴ്ച കരിദിനം ആചരിക്കും

244

തിരുവനന്തപുരം: സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് എല്‍ഡിഎഫ് വ്യാഴാഴ്ച കരിദിനം ആചരിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഇക്കാര്യം അറിയിച്ചത്. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് സഹകരണമേഖല നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിസംഘം പ്രധാനമന്രതിയെ കാണാന്‍ തീരുമാനിച്ചത്. എന്നാല്‍ തന്നെ കാണാന്‍ വരേണ്ടെന്നും വേണമെങ്കില്‍ ധനമന്ത്രിയെ കാണാമെന്നു പറഞ്ഞ് നരേന്ദ്ര മോദി കേരളത്തെയാകെ അപമാനിച്ചിരിക്കുകയാണെന്നും വൈക്കം വിശ്വന്‍ ആരോപിച്ചു.
പ്രധാനമന്ത്രിയുടെ നിലപാട് ഫെഡറല്‍ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വൈക്കം വിശ്വന്‍ കുട്ടിച്ചേര്‍ത്തു.