ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിയാര്‍ജിക്കുന്ന ക്യാന്ത് ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കില്ല

149

ന്യൂഡല്‍ഹി• ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിയാര്‍ജിക്കുന്ന ക്യാന്ത് ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കില്ലെന്നു നിഗമനം. 72 മണിക്കൂറിനിടെ കടലില്‍ത്തന്നെ ദുര്‍ബലമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം ഇന്നലെ വൈകുന്നേരം പുറത്തുവിട്ട അറിയിപ്പില്‍ വിശദീകരിച്ചു. ചുഴലിക്കു സമാന്തരമായി അറബിക്കടലില്‍ കാറ്റും കോളും രൂപംകൊണ്ടതാണ് ചുഴലിയെ കരയിലേക്കു കയറാന്‍ അനുവദിക്കാതെ തിരിച്ചുവിട്ടത്. ഒഡീഷയിലെ ഗോപാല്‍പ്പൂരിന് 420 കിലോമീറ്റര്‍ തെക്കും വിശാഖപട്ടണത്തിന് 480 കിലോമീറ്റര്‍ തെക്കുകിഴക്കുമായി നിലകൊള്ളുന്ന ക്യാന്ത് തെക്കോട്ട് നീങ്ങി കടലില്‍ത്തന്നെ പെയ്തുതീരാനാണ് സാധ്യതയെന്ന് ലോകത്തെ വിവിധ കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. എങ്കിലും ആന്ധ്ര- ഒഡീഷ- ചെന്നൈ തീരത്തു കനത്ത ജാഗ്രത തുടരുകയാണ്.
മണിക്കൂറില്‍ 18 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന ചുഴലി ദുര്‍ബലമാകുന്നതോടെ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെടും. നവംബര്‍ ആദ്യവാരം തമിഴ്നാട് തീരത്ത് ഈ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നും ഇതോടെ വടക്കുകിഴക്കന്‍ മഴയ്ക്കു തുടക്കമാകുമെന്നും നിരീക്ഷകര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY