യെമന്‍ പ്രതിസന്ധി: സമാധാന ചര്‍ച്ചയ്ക്ക് വേദിയാകാന്‍ കുവൈത്ത്

201

കുവൈത്ത് സിറ്റി: യെമന്‍ സമാധാന ചര്‍ച്ചകള്‍ക്ക് വീണ്ടും വേദി വാഗ്ദാനം ചെയ്ത് കുവൈത്ത്. കഴിഞ്ഞ ഏപ്രില്‍ 21മുതല്‍ മൂന്ന് മാസത്തിലധികം കുവൈത്ത് വേദി നല്‍കിയിരുന്നതിന് പിന്നാലെയാണ് പുതിയ വാഗ്ദാനം.
രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കുന്നതിനും രമ്യമായ പ്രശ്നപരിഹാരത്തിന് കണ്ടെത്താതെ പരസ്പരം പോരടിക്കുന്ന യെമനിലെ മൂന്നു വിഭാഗങ്ങള്‍ ഒന്നിച്ചിരുന്നാല്‍ വീണ്ടും സമാധാന ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാന്‍ കുവൈറ്റ് തയാറാണന്ന് ഡെപ്യൂട്ടി വിദേശകാര്യ വകുപ്പ് മന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ ജാറള്ള ഈക്കാര്യം വ്യക്തമാക്കിയത്.സൗദി അറേബ്യയിലെ സഹോദരങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊപ്പം യെമനിലെ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാന്‍ എല്ലാ പിന്തുണയും കുവൈറ്റ് നല്‍കും.പ്രശ്ന പരിഹാരത്തിനായി കുവൈറ്റും സൗദിയും നടത്തുന്ന ശ്രമങ്ങള്‍ വ്യത്യസ്തമാണ്.കഴിഞ്ഞ ഏപ്രില്‍ 21 മുതല്‍ നൂറ് ദിവസത്തോളമായിരുന്നു ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ ബയാന്‍ പാലസില്‍ നടത്തിയ ഒന്നാം വട്ട ചര്‍ച്ചകള്‍ക്ക് കുവൈത്ത് വേദിയായത്. യെമന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, ഹൂതി വിമതരും, ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസുമായുള്ള സമാധാന ചര്‍ച്ചകള്‍ പൂര്‍ണതയിലെത്താത്താ സാഹചര്യത്തിലാണ് വീണ്ടും വേദി അനുവദിക്കാമെന്ന് വാഗ്ദാനവുമായി കുവൈത്ത് ഭരണകൂടം രംഗത്ത് വന്നിരിക്കുന്നത്.

NO COMMENTS

LEAVE A REPLY