യുഎന്‍ രക്ഷാസമിതിയില്‍ താല്‍ക്കാലിക അംഗത്വത്തിന് കുവൈത്ത്

165

ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സിലില്‍ താല്‍ക്കാലിക അംഗത്വത്തിനായുള്ള കുവൈറ്റിന്റെ അപേക്ഷ അംഗരാഷ്ട്രങ്ങള്‍ തള്ളിക്കളയില്ലെന്ന ആത്മവിശ്വാസമുണ്ടെന്ന് കുവൈറ്റ് പ്രധാനമന്ത്രി. 71ആം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗത്വത്തിനായുള്ള കുവൈറ്റിന്റെ അപേക്ഷ മറ്റു യുഎന്‍ അംഗരാഷ്ട്രങ്ങള്‍ പിന്തുണയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബായുടെ പ്രതിനിധിയും കുവൈറ്റ് പ്രധാനമന്ത്രിയുമായ ഷേഖ് ജാബെര്‍ മുബാരക് അല്‍ ഹമദ് അല്‍ സാബാ പ്രത്യാശ പ്രകടിപ്പിച്ചു. 71ാമത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെത്തിയതാണ് അദ്ദേഹം. 2018-19 വര്‍ഷത്തേക്കുള്ള യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ താല്‍ക്കാലിക അംഗത്വത്തിനായുള്ള കുവൈറ്റിന്റെ അപേക്ഷ അംഗരാഷ്ട്രങ്ങള്‍ തള്ളിക്കളയില്ലെന്ന ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സമാധാനം, സുരക്ഷ, സുസ്ഥിരത, തീവ്രവാദത്തിനെതിരേയുള്ള പോരാട്ടം തുടങ്ങിയവ സംരക്ഷിക്കുകയെന്ന ചരിത്രപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ അന്താരാഷ്ട്ര സമൂഹം കൂടുതല്‍ ശ്രദ്ധിക്കണ്ടേതുണ്ട്. നിരവധി രാജ്യങ്ങളിലെ പ്രതിസന്ധികളെ മറികടക്കാനും ആ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് അന്തസുറ്റ ജീവിതം ഉറപ്പുവരുത്താനും നടത്തുന്ന യുഎന്‍ ശ്രമങ്ങള്‍ക്ക് സുപ്രധാനമായ പിന്തുണയും സഹായവും കുവൈറ്റ് നല്‍കിയിട്ടുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. മധ്യേഷ്യന്‍ രാജ്യങ്ങളുടെ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കും വിഘാതമായി നില്‍ക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമെതിരേയുള്ള യുഎന്‍ ശ്രമങ്ങള്‍ക്കൊപ്പം കുവൈറ്റും ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY