കുവൈറ്റില്‍ വിദേശികളുടെ റെസിഡന്‍സി ഫീസ് വര്‍ദ്ധിപ്പിക്കില്ലെന്ന് റിപ്പോര്‍ട്ട്

199

വിദേശികളുടെ റെസിഡന്‍സി വിസാ ഫീസ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ഒരു നിര്‍ദേശവും കുവൈത്ത് മന്ത്രിസഭയുടെ പരിഗണനയ്‌ക്കായി സമര്‍പ്പിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നിരക്ക് വര്‍ധന നടപ്പാക്കേണ്ട സേവനങ്ങളുടെ പട്ടികയും തയാറാക്കിയിരുന്നെങ്കിലും, ദേശീയ അസംബ്ലിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിച്ചതായും പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദേശികളുടെ റെസിഡന്‍സി പുതുക്കല്‍, ഇഖാമ മാറ്റം, ചികിത്സാ സംവിധാനം തുടങ്ങിയ സേവനങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന പ്രദേശിക അറബ് പത്രം ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തുന്നത്. എണ്ണവിലയിടിവിനെ തുടര്‍ന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍വീസ് ചാര്‍ജുകളും മറ്റു നിരക്കുകളും വര്‍ധിപ്പിക്കാന്‍ നിയമഭേദഗതിക്ക് സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് നിരക്ക് വര്‍ധന നടപ്പാക്കേണ്ട സേവനങ്ങളുടെ പട്ടികയും തയാറാക്കിയിരുന്നു. എന്നാല്‍ ദേശീയ അസംബ്ലിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മത്സ്യം, മറ്റു ഭക്ഷണ സാധനങ്ങള്‍ എന്നിവയുടെ വിലവര്‍ധന നിയന്ത്രിക്കാനുള്ള പ്രായോഗിക നടപടികള്‍ സംബന്ധിച്ച് കാര്‍ഷികകാര്യ, മത്സ്യവിഭവ-പൊതു അതോരിറ്റി, ആഭ്യന്തര-വാണിജ്യ മന്ത്രാലയങ്ങള്‍ എന്നിവയുമായി ഏകോപിച്ച് തയാറാക്കുന്ന റിപ്പോര്‍ട്ടിനായി മന്ത്രിസഭ കാത്തിരിക്കുകയാണ്. ഒരു മാസത്തിനകം പ്രയോഗിക നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

NO COMMENTS

LEAVE A REPLY