കുവൈറ്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി

161

കുവൈറ്റ്: കുവൈറ്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. പോളിംഗ് സമാധാനപരമായിരുന്നു. ജനവിധി ഇന്നറിയാം. വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറില്‍ പോളിംഗ് നിരക്ക് മന്ദഗതിയിലായിരുന്നെങ്കില്ലും, പീന്നീട് വോട്ടര്‍മാരുടെ തിരിക്ക് പല ബൂത്തുകളിലും വ്യക്തമായിരുന്നു. നീണ്ട നിരയായിരുന്നു മിക്കയിടത്തും. അംഗവൈകല്ല്യമുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ക്കായി പ്രത്യേകം സജ്ജീകരണങ്ങള്‍ ആഭ്യന്തര വകുപ്പും, ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന് ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ വിവിധ മന്ത്രാലയങ്ങളുടെ നേത്യത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. നിരവധി കമ്മിറ്റികളും ഉപസമിതികളും ഉണ്ടായിരുന്നു. അതില്‍ ആദ്യമായി 22 വനിത പ്രോസിക്യൂട്ടര്‍്മാരും ഉള്‍പ്പെട്ടിരുന്നു.
രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി എട്ടുവരെയായിരുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചിട്ടുണ്ട്. .രാത്രി വൈകിയും പുലര്‍ച്ചയോടെയുമായി 50അംഗ പാര്‍ലമെന്റ് അംഗങ്ങളുടെ വിധി അറിയാന്‍ കഴിയും. കഴിഞ്ഞ മാസം 16നായിരുന്നു അടുത്ത വര്‍ഷം ജൂലൈവരെ കാലാവധിയുണ്ടായിരുന്ന പാര്‍ലമെന്റ് മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം 14മത് പാര്‍ലമെന്റ് അമീര്‍ഷേഖ സബാ അല്‍അഹമദ് അല്ജാബിര്‍ അല്‍സബ പിരിച്ച്‌ വിട്ടത്.