കുറ്റിയാടി അപകടം: വിഷ്ണുവിന്‍റെ മൃതദേഹം കണ്ടെടുത്തു

185

കോഴിക്കോട്: കുറ്റിയാടി പശുക്കടവ് കടന്തറപ്പുഴയില്‍ മഴവെള്ളപ്പാച്ചിലില്‍പെട്ട് കാണാതായ ആറാമന്‍റെ മൃതദേഹവും കണ്ടെടുത്തു. കോതോട് പാറയുള്ളപറന്പത്ത് രാജന്‍റെ മകന്‍ വിഷ്ണു (20)വിന്‍റെ മൃതദേഹമാണ് പവര്‍ഹൗസിന് സമീപത്തുനിന്ന് ബുധനാഴ്ച രാവിലെ കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു.ഞായറാഴ്ച കടന്തറപ്പുഴയില്‍ കുളിക്കാനിറങ്ങിയ കോതോട് സ്വദേശികളായ ഒന്‍പത് പേരാണ് അപകടത്തില്‍പെട്ടത്. മൂന്നു പേര്‍ മലവെള്ളം വരുന്നത് കണ്ട് നീന്തിരക്ഷപ്പെട്ടിരുന്നു. കുട്ടിക്കുന്നുമ്മല്‍ ദേവദാസന്‍റെ മകന്‍ വിപിന്‍ദാസിന്‍റെ (21) മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു.അക്ഷയ്രാജ്, ഷജിന്‍ ശശി, അശ്വന്ത്, രജീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്തിരുന്നു.

NO COMMENTS

LEAVE A REPLY