കുണ്ടറ പീഡനം : അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനയ്ക്കു വിധേയമാക്കും

171

കൊല്ലം: കുണ്ടറയില്‍ പത്തു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസുമായി ബന്ധപ്പെട്ട് അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനയ്ക്കു വിധേയമാക്കാന്‍ തീരുമാനം. കേസില്‍ അമ്മയുടെയും മുത്തച്ഛന്റെയും മൊഴികളില്‍ പൊരുത്തക്കേടുണ്ടന്നു ചൂണ്ടികാട്ടിയാണ് നുണപരിശോധനക്കൊരുങ്ങുന്നത്. അമ്മയും ബന്ധുക്കളും ഉള്‍പ്പെടെ ഒന്‍പതുപേരാണു കസ്റ്റഡിയിലുള്ളത്.
ജനുവരി 15നാണു പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍ കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു തെളിഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY