കുണ്ടറ പീഡനം : മുത്തശ്ശിയെയും പ്രതി ചേര്‍ത്തു

215

കൊല്ലം: കുണ്ടറയില്‍ പീഡനത്തിനിരയായ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ മുത്തശ്ശിയെയും പ്രതി ചേര്‍ത്തു. കേസില്‍ രണ്ടാം പ്രതിയാണ് കുട്ടിയുടെ മുത്തശ്ശിയായ ലതാമേരി. മറ്റൊരു പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിലും ലതാമേരിയെ പ്രതി ചേര്‍ത്തിട്ടുണ്ട്. ലതാമേരിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. സംഭവത്തില്‍ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മുത്തച്ഛന്‍ വിക്ടറിന് കൊച്ചുമകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തത് ലതാകുമാരിയാണെന്ന് കണ്ടെത്തിയിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ അമ്മയെയും മൂത്ത സഹോദരിയെയും കേസില്‍ സാക്ഷിയാക്കാന്‍ പോലീസ് തീരുമാനിച്ചു. മരിച്ച പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും മുത്തശ്ശിക്കും പീഡനത്തെക്കുറിച്ച്‌ അറിയാമായിരുന്നു. ഇവരുടെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. നേരത്തെ മരിച്ച പെണ്‍കുട്ടിയുടെയും മൂത്ത സഹോദരിയുടെയും പേരില്‍ നാല് ലക്ഷം രൂപ വീതം നിക്ഷേപിച്ചിട്ടുണ്ടെന്ന് പ്രതി പറഞ്ഞതായി മൂത്ത പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കുട്ടിയുടെ പേരില്‍ പണം നിക്ഷേപിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പീഡനം നടത്തിയിരുന്നത്.

NO COMMENTS

LEAVE A REPLY