കുമ്മനം രാജശേഖരന്‍ ഇന്ന് കേരളത്തില്‍

139

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച്‌ തിരുവനന്തപുരത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകുന്ന കുമ്മനം രാജശേഖരന്‍ ഇന്ന് കേരളത്തില്‍ മടങ്ങിയെത്തും. കുമ്മനത്തിന്റെ വരവ് വലിയ ആഘേഷമാക്കി മാറ്റാനാണ് ബിജെപിയുടെ തീരുമാനം. ഇതിനോടനുബന്ധിച്ച്‌ തിരുവനന്തപുരം വിമാനനത്താവളത്തില്‍ നിന്നു തന്നെ ബിജെപി സ്വീകരണ പരിപാടികള്‍ തുടങ്ങും.രാവിലെ 8.30നാണ് അദ്ദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. രണ്ടായിരത്തിലേറെ പ്രവര്‍ത്തകരെ അണിനിരത്തിയുള്ള സ്വീകരണം ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാക്കാനാണ് ബിജെപിയുടെ നീക്കം

സംസ്ഥാന മുന്‍ പോലീസ് മേധാവി സെന്‍കുമാര്‍, മുന്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ മാധവന്‍ നായര്‍, മറ്റ് ബിജെപി നേതാക്കള്‍ എന്നിവര്‍ കുമ്മനത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തും. തുടര്‍ന്ന് ബൈക്ക് റാലിയുടെ അകമ്ബടിയോടെ പഴവങ്ങാടി ക്ഷേത്രത്തിലേക്ക് പോകും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ പ്രമുഖ്യ വ്യക്തികളെ കുമ്മനം സന്ദര്‍ശിക്കും.

തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ ചൂടു പിടിച്ചു തുടങ്ങിയതുമുതല്‍ തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണമെന്ന് ആര്‍എസ്‌എസ് നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കുമ്മനത്തെ തലസ്ഥാനത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചതും ഗവര്‍ണര്‍ ്‌സഥാനം രാജിവപ്പിച്ചതും.

NO COMMENTS