കുമ്മനം രാജശേഖരന്‍ ശബരിമലയിലേക്ക്

114

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ രാവിലെ അ‌ഞ്ച് മുപ്പതോെടെ തിരുവനന്തപുരത്ത് നിന്ന് കുമ്മനം ശബരിമലയിലേക്ക് തിരിക്കും. ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിലപാടിനെ ശക്തമായ വിമര്‍ശിച്ച കുമ്മനം രാജശേഖരന്‍റെ പെട്ടന്നുള്ള ശബരിമല സന്ദ‌‌ര്‍ശനം രാഷ്ടീയ വൃത്തങ്ങളില്‍ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്.

ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച മനുഷ്യാവകാശ ധ്വംസനങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നായിരുന്നു കുമ്മനത്തിന്റെ നിലപാട്. ഒരിടത്ത് ലിംഗ സമത്വം വിഷയമാണെന് സര്‍ക്കാര്‍ പറയുമ്ബോള്‍ ശബരിമല വിഷയം എങ്ങനെ തമസ്കരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി ടിക്കാറാം മീണയോട് തട്ടിക്കയറിയിരുന്നു. ശബരിമല വിഷയം മുന്‍നിര്‍ത്തി വോട്ട് തേടേണ്ടെന്ന മീണയുടെ നിലപാട് സിപിഎമ്മിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണെന്ന വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്.

NO COMMENTS