ബിജെപിയില്‍ താന്‍ ഗ്രൂപ്പില്ലാത്ത അധ്യക്ഷനാണെന്ന് കുമ്മനം രാജശേഖരന്‍

241

കോഴിക്കോട്• ബിജെപിയില്‍ താന്‍ ഗ്രൂപ്പില്ലാത്ത അധ്യക്ഷനാണെന്ന് കുമ്മനം രാജശേഖരന്‍. തന്നെ അധ്യക്ഷനായി നിശ്ചയിച്ചതു ദേശീയ നേതൃത്വമാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. മുന്‍ പാര്‍ട്ടി അധ്യക്ഷന്മാര്‍ക്ക് ഉചിതമായ സ്ഥാനങ്ങള്‍ നല്‍കും. വി മുരളീധരന്‍ പാര്‍ട്ടി ദേശീയ ഉപാധ്യക്ഷനാകുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം നിലപാട് പരിപാടിയില്‍ വ്യക്തമാക്കി.നാലു മുന്‍ അധ്യക്ഷന്‍മാര്‍ കേരളത്തിലുണ്ട്. ഈ നാലുപേര്‍ക്കും സംഘടനാ തലത്തില്‍ ഉചിതമായ ഉത്തരവാദിത്വം നല്‍കും. അതിനപ്പുറമുള്ള തീരുമാനം വരേണ്ടതു പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍നിന്നാണ്. അതിനെ ഒരുതരത്തിലും താന്‍ എതിര്‍ക്കില്ല. വിമതസ്വരം പാര്‍ട്ടിള്ളിലുണ്ടെന്നതിനെ ആരോപണമായേ കാണുന്നുള്ളൂ.കെ.ജി.മാരാരുടെ കാലംതൊട്ടേയുള്ള ആരോപണമാണിത്. ഇതെല്ലാം പരിഹരിക്കാവുന്ന പ്രശ്നങ്ങളാണിത്.മൂന്നു വര്‍ഷം കഴിഞ്ഞ് അധ്യക്ഷ സ്ഥാനം ഒഴിയുമ്ബോള്‍ ഏതു സംഘടനയിലേക്കു പോകാനും തനിക്കു കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, ദലിത്, ന്യൂനപക്ഷ രാഷ്ട്രീയം ദേശീയ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY