സന്തോഷിന്‍റെ കൊലപാതകം കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണം : കുമ്മനം രാജരേഖരന്‍

224

കണ്ണൂര്‍• ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ കൊലപാതകം കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നു കുമ്മനം രാജരേഖരന്‍. സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ സത്യസന്ധമായ നിലപാടെടുക്കാന്‍ ഭയപ്പെടുകയാണ്. പാര്‍ട്ടി നിര്‍ദേശം അനുസരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരെ പുകച്ചു പുറത്തു ചാടിക്കുകയാണ്. കണ്ണൂര്‍ റേഞ്ച് ഐജിയെ മാറ്റിയത് ഇതിന്റെ ഭാഗമാണന്നും കുമ്മനം പറഞ്ഞു. കണ്ണൂരിലെ മൂന്നു ഡിവൈഎസ്പിമാരും പാര്‍ട്ടി വക്താക്കളായി മാറി. നിഷ്പക്ഷമായി നിലപാടുകളെടുത്തിരുന്ന ജില്ലാ പൊലീസ് മേധാവിയെ മാറ്റി. കാര്യങ്ങള്‍ കണ്ണൂരിലെ പോലെയാകണമെന്നാണു പൊലീസുകാര്‍ക്ക് ആഭ്യന്തരവകുപ്പ് നല്‍കുന്ന നിര്‍ദേശം. കൊലപാതകത്തെക്കുറിച്ച്‌ ജയരാജന്‍മാര്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും കുമ്മനം പറഞ്ഞു. സന്തോഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ 23 നു ജില്ലാ കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ബിജെപി ധര്‍ണ സംഘടിപ്പിക്കും.

NO COMMENTS

LEAVE A REPLY