ജാതിയുടെ പേരില്‍ വോട്ട്; സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കുമ്മനം

236

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജാതി, മതം സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രീണന രാഷ്ട്രീയം കളിക്കുന്ന ഇടത് വലത് മുന്നണികള്‍ക്കുള്ള മുന്നറിയിപ്പാണ് കോടതി വിധി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ജാതി-മത സമവാക്യങ്ങള്‍ നോക്കുന്ന രീതി ഇനിയെങ്കിലും മുന്നണികള്‍ അവസാനിപ്പിക്കണം. സര്‍ക്കാര്‍ ആനുകൂല്യം വിതരണം ചെയ്യാന്‍ പോലും ജാതി-മത പരിഗണന നോക്കുന്ന രീതിക്ക് ഇതോടെ അറുതി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

NO COMMENTS

LEAVE A REPLY